ജനശ്രീ മിഷൻ ഏകദിന ശിൽപ്പശാല നടത്തി
ഇരിട്ടി: ജനശ്രീമിഷൻ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ നിയോജക മണ്ഡലം പ്രവർത്തന പരിധിയിലെ ജനശ്രീ സംഘം ഭാരവാഹികളെ ഉൾപ്പെടുത്തി ഏകദിന ശിൽപ്പശാല നടത്തി. സണ്ണിജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. ബാലൻ പടിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി മുഖ്യ ഭാഷണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ വിവിധ മേഖലകളിൽ സമൂഹ ശ്രദ്ധ നേടിയവരെ ആദരിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ, മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ. ശ്രീധരൻ, എം. രത്‌നകുമാർ, നസീമ കാദർ, സി. മോഹനൻ, ഡോ. വിജയൻ ചാലോട്, ഒ.കെ. പ്രസാദ് കുമാർ , കെ. ദൈവദാസൻ, ജാരിയ ബീഗം, കെ.പി. ഭാസ്കരൻ, കെ.കെ. വിജയൻ, അരവിന്ദൻ അക്കാനിശ്ശേരി, യു.സി. തില്ലങ്കേരി, സുന്ദരൻ മേസ്ത്രി, എ. വി. രാമകൃഷ്ണൻ, ഉഷ അനിൽ എന്നിവർ സംസാരിച്ചു. മുഴക്കുന്ന് മണ്ഡലം ജനശ്രീ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.