കിഴൂർ മഹാ വിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം :വിദ്യാഗോപാല മന്ത്രാർച്ചന നടത്തി

കിഴൂർ മഹാ വിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം :
വിദ്യാഗോപാല മന്ത്രാർച്ചന നടത്തി


ഇരിട്ടി: കിഴൂർ മഹാ വിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാനവമി ദിവസമായ തിങ്കളാഴ്ച വിദ്യാഗോപാല മന്ത്രാർച്ചന നടത്തി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉയർച്ചക്കായി നടത്തുന്ന ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. എ. വി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞി നാരായണൻ മാസ്റ്റർ എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു. വിജയദശമി ദിവസമായ ചൊവ്വാഴ്ച രാവിലെ ഗ്രന്ഥമെടുപ്പ്, എഴുത്തിനിരുത്ത് , വാഹനപൂജ, വിശേഷാൽ വഴിപാടുകൾ എന്നിവ നടക്കും