ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സൗജന്യ വിസ അനുവദിക്കും: പ്രഖ്യാപനവുമായി ശ്രീലങ്ക



ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സൗജന്യ വിസ അനുവദിക്കും: പ്രഖ്യാപനവുമായി ശ്രീലങ്ക


കൊളംബോ: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കൻ സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു. പൈലറ്റ് പ്രോജക്ട് എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പദ്ധതിയുടെ കാലാവധി 2024 മാർച്ച് 31 വരെയാണ്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്ലാൻഡ് എന്നീ രാജ്യങ്ങൾക്കും സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ ശ്രീലങ്ക സന്ദർശിക്കാൻ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയുടെ ആവശ്യമില്ല. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ശ്രീലങ്കയിൽ വിനോദ സഞ്ചാരികളായി എത്തിയിട്ടുള്ളത്.