ബ്രാഞ്ച് ശാക്തീകരണത്തിന്‍റെ ഭാഗമായി എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷന്‍ നടന്നു

ബ്രാഞ്ച് ശാക്തീകരണത്തിന്‍റെ ഭാഗമായി എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷന്‍ നടന്നു.

ഫലസ്തീന്‍ ജനതക്ക് വേണ്ടി ഒരേ മനസ്സോടെ ഐക്യപ്പെടുന്ന നാം ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഒരേ മനസ്സോടെ പോരാടാനും തയ്യാറാവണം; റിയാസ് നാലകത്ത്




വിളക്കോട് : ഇസ്രായേല്‍ അധിനിവേശത്തിന്‍റെ ഭീകരതയോട് സ്വന്തം രാജ്യം തിരിച്ച് പിടിക്കാന്‍ പോരാടുന്ന ഫലസ്തീന്‍ ജനതയോട് ഒരേ മനസ്സോടെ ഐക്യപ്പെടുന്ന നാം ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഒരേ മനസ്സോടെ പോരാടാനും തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്. ബ്രാഞ്ച് ശാക്തീകരണത്തിന്‍റെ ഭാഗമായി നടന്ന എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ ഹിന്ദുത്വ ഫാഷിസം രാജ്യത്തിന്‍റെ ജനാധിപത്യത്തെ അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കുമെന്ന ഭീഷണി മുഴക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഭരണകൂടം അതിന് സഹായകമായി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങാടി വയലില്‍ നടന്ന വിളക്കോട് ബ്രാഞ്ച് കണ്‍വന്‍ഷനില്‍ ബ്രാഞ്ച് പ്രസിഡന്‍റ് ഹംസ കുമ്പശ്ശേരി അധ്യക്ഷത വഹിച്ചു, ബ്രാഞ്ച് സെക്രട്ടറി കെ സമീര്‍ സ്വാഗതം പറഞ്ഞു, റഹൂഫ് കീച്ചേരി വിഷയാവതരണം നടത്തി, വാര്‍ഡിലെ തൊഴിലുറപ്പ് വനിതകളെ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് ആദരിച്ചു, വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് ഫുട്ബോള്‍ വിതരണം ചെയ്തു. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി കെ മുഹമ്മദലി, സംസാരിച്ചു. നിയാസ് ചെങ്ങാടി, പി. അബ്ദുറഹ്മാന്‍, അസറു പാറാടന്‍മുക്ക്, പി റയീസ്, എം.കെ യാസീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.