ക്ലാസ് മുറിയിൽ വിദ്യാർത്ഥി കുരുമുളക്സ് പ്രേ അടിച്ചു പയ്യന്നൂരിൽ 15 ഓളം കുട്ടികൾ ആശുപത്രിയിൽ

ക്ലാസ് മുറിയിൽ വിദ്യാർത്ഥി കുരുമുളക്സ് പ്രേ അടിച്ചു പയ്യന്നൂരിൽ 15 ഓളം കുട്ടികൾ ആശുപത്രിയിൽ


പയ്യന്നൂർ.വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പെപ്പർസ് പ്രേക്ലാസിൽ കൊണ്ടുവന്ന വിദ്യാർത്ഥി സഹപാഠികൾക്ക് നേരെ പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 15 ഓളം വിദ്യാർത്ഥികളെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം.തായിനേരി എസ്.എ.ബി.ടി എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കെ.ഫാത്തിമ, ഷിസാൽമ, ഫർഹാന, ആഷിഖ്, മുഹമ്മദ് അനസ്, ഹിബനിഷാര, മുഹമ്മദ് ഷുഹൈബ്, എം.പ്രദീഷ്, ജാസിബ്, ഫിദ, ഹഫീഫ, മുഹമ്മദ്, ടി.പി.മുഹമ്മദ്, ഷാമിൽ, ഫാത്തിമ ഷമീം എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.ഛർദ്ദി, തൊണ്ടവേദന, ശ്വാസം മുട്ട് എന്നിവ അനുഭവപ്പെട്ട കുട്ടികളെ അധ്യാപകരും ജീവനക്കാരും ചേർന്ന് വാഹനത്തിലാണ് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. ക്ലാസ് മുറിയിൽ സ്പ്രെചീറ്റിയ വിദ്യാർത്ഥിയുടെ പിതാവ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പെപ്പർസ്പ്രേയാണ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ പ്രയോഗിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്