മലപ്പുറം കുറ്റിപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 48കാരന്‍ അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് പിടികൂടിയത്. മറവഞ്ചേരി ഭാഗത്ത് നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് സംഭവം നേരിട്ട് കണ്ടത്.
അസാധാരണ സാഹചര്യത്തില്‍ കുറ്റിക്കാടിന് സമീപം കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ പരിശോധിക്കാനായി കാറിനടുത്തേക്ക് എത്തിയപ്പോഴാണ് പതിനേഴുകാരനെ ഇയാള്‍ പീഡിപ്പിക്കുന്നത് കണ്ടത്. പോലീസിനെ കണ്ടതോടെ റഷീദ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
കന്യാകുമാരിയിൽ ഒരു വയസുകാരനെ മദ്യം വായിലൊഴിച്ച് തലയ്ക്ക് മർദിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ
പിന്നാലെ ബന്ധുക്കള്‍ക്കൊപ്പം കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ പ്രതിയെ പുറത്തൂരിലെ വീടിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു.പോലീസുകാർ തന്നെ നേരിട്ട് സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.