അണ്ടർ 19 പവർലിഫ്റ്റിങ്ങിൽ സ്വർണ്ണ മെഡൽ ഇരിട്ടി ഹയർസെക്കണ്ടറി വിദ്യാർത്ഥി എൻ. യദു കൃഷ്ണ ജില്ലാ ചാമ്പ്യൻ

അണ്ടർ 19 പവർലിഫ്റ്റിങ്ങിൽ സ്വർണ്ണ മെഡൽ  
ഇരിട്ടി ഹയർസെക്കണ്ടറി  വിദ്യാർത്ഥി  എൻ. യദു കൃഷ്ണ ജില്ലാ ചാമ്പ്യൻ


ഇരിട്ടി: ജില്ലാ സ്കൂൾ ഗെയിംസിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന അണ്ടർ 19 ആൺകുട്ടി കളുടെ 83 കിലോ പവർലിഫ്റ്റിങ്ങിൽ ഇരിട്ടി സബ് ജില്ലയിലെ എൻ.യദുകൃഷ്ണ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ജില്ലാ ചാമ്പ്യനായി. ഈ മാസം 15, 16 തിയതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ യദുഷ്ണ ജില്ലക്കായി മത്സരത്തിനിറങ്ങും.  
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ യദു കൃഷ്ണ  റൂറൽ കൺട്രോൾ റൂം പൊലിസ് ഡ്രൈവർ പയഞ്ചേരി അത്തിത്തട്ടിലെ നരിക്കോടൻ ഹൗസിൽ എൻ. രതീഷിൻ്റെയും കവിത രതീഷിൻ്റെയും മകനാണ്.