20 വർഷത്തെ പ്രവാസജീവിതം; ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു

റിയാദ്: ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടർന്ന് നാട്ടിൽ ചികിത്സക്ക്​ പോയ പ്രവാസി മലയാളി മരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ഷുബ്ര യൂനിറ്റ് അംഗവും മുൻ പ്രസിഡൻറുമായ എം.എസ്. ഇബ്രാഹിംകുട്ടി (51) ആണ്​ മരിച്ചത്​.

20 വർഷമായി പ്രവാസിയായ ഇബ്രാഹിംകുട്ടി റിയാദ്​ ഷുബ്രയിൽ ഹൗസ് ഡ്രൈവറായാണ്​ ജോലി ചെയ്​തിരുന്നത്​. കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. എറണാകുളം മാഞ്ഞാലി കുന്നുംപുറത്ത് മാനങ്കേരി വീട്ടിൽ എം.കെ. സെയ്തു മുഹമ്മദി​െൻറയും ജമീലയുടെയും മകനാണ്. ഭാര്യ: റാഹിന. മക്കൾ: ഷിഹാന, ഫാത്തിമ, ഇക്ബാൽ. മൃതദേഹം മഞ്ഞാലി കുന്നുംപുറത്ത് ജുമാ മസ്ജിദിൽ ഖബറടക്കി.സൗദിയിൽ ജോലി, മലപ്പുറം സ്വദേശിയായ 39 കാരനായ മലയാളി യുവാവിന് ജോർദാനിലേക്ക് വാഹനമോടിക്കുന്നതിനിടെ ദാരുണാന്ത്യം