ചോര കൊടുത്തും 23 ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തും; തരൂര്‍ ഉള്‍പ്പെടെ എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് ; കെ സുധാകരന്‍ചോര കൊടുത്തും 23 ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തും; തരൂര്‍ ഉള്‍പ്പെടെ എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് ; കെ സുധാകരന്‍


ഒന്നുങ്കില്‍ റാലി നടക്കും അല്ലെങ്കില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ യുദ്ധം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നല്‍കിയാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നെങ്കില്‍ റാലി നടക്കും അല്ലെങ്കില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ യുദ്ധം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംമ്പര്‍ 23 ന് ചോര കൊടുത്തും റാലി നടത്തും. റാലിയിലേക്ക് ശശി തരൂര്‍ അടക്കമുള്ള എല്ലാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം തരംതാണതെന്നും സുധാകരന്‍ പറഞ്ഞു. അനുമതി ആദ്യം തന്നതാണ്. നവകേരളാ സദസ് എന്തിനാണ് നടത്തുന്നത്. മുടക്കാന്‍ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത് നവംമ്പര്‍ 23 ന് പന്തല്‍ കെട്ടി 25 പരിപാടി നടത്തിക്കൂടേ. നാണവും മാനവുമില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം പലസ്തീന്‍ വിഷയത്തില്‍ ആരും തന്നെ നിലപാട് പഠിപ്പിക്കേണ്ടായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ പ്രതികരിച്ചിരുന്നു. ഇത് പലസ്തീനെ ചൊല്ലിയുള്ള തര്‍ക്കത്തിനായുള്ള സമയമല്ലായെന്നും അദ്ദേഹം പറഞ്ഞു.