60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി ക​സ്റ്റം​സ് പി​ടി​യി​ൽ;പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മം

60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി ക​സ്റ്റം​സ് പി​ടി​യി​ൽ;പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മംമ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു സ്വ​ർ​ണം പി​ടി​കൂ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി സു​ലൈ​മാ​നി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി റി​യാ​ദി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു സു​ലൈ​മാ​ൻ. 59,66,040 രൂ​പ വ​രു​ന്ന 996 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടു​മ്പോ​ൾ 1069 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 996 ഗ്രാം സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്.

ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീഷ​ണ​ർ വി.​ബി. സു​ബ്ര​മ​ണ്യ​ൻ സൂ​പ്ര​ണ്ട് എ​സ്. ബാ​ബു, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷെ​മ്മി ജോ​സ​ഫ്, ടി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജ​ശേ​ഖ​ർ റെ​ഡ്ഡി, ഹെ​ഡ് ഹ​വി​ൽ​ദാ​ർ വ​ത്സ​ല, ഹ​വി​ൽ​ദാ​ർ ബോ​ബി​ൻ, സ്റ്റാ​ഫ് പ്രീ​ഷ, ലി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.