സര്‍ക്കാറുകളില്‍ നിന്നും ജനങ്ങള്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ വാങ്ങിച്ച് കൊടുക്കലാണ് രാഷ്ട്രീയ പ്രവര്‍ത്തനം: റോയ് അറയ്ക്കല്‍

സര്‍ക്കാറുകളില്‍ നിന്നും ജനങ്ങള്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ വാങ്ങിച്ച് കൊടുക്കലാണ് രാഷ്ട്രീയ പ്രവര്‍ത്തനം: റോയ് അറയ്ക്കല്‍
 ഇരിട്ടി: സര്‍ക്കാറുകളില്‍ നിന്നും ജനങ്ങള്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ വാങ്ങിച്ച് കൊടുക്കലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് ആറയ്ക്കല്‍. എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്‍റെ സമഗ്ര പുരോഗതിക്ക് എല്ലാ മേഖലകളിലും പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്ത് ഇറങ്ങണമെന്നും. രാജ്യത്തിന്‍റെ നിര്‍മ്മാണ പ്രക്രിയില്‍ പങ്കാളികളാവുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
 ഇരിട്ടി എം.റ്റു.എച്ച്  ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്‍റ് യൂനുസ് ഉളിയില്‍ അധ്യക്ഷത വഹിച്ചു,  വിവിധ സെഷനുകളിലായി സംസ്ഥാന സമിതി അംഗം ഡോ. സി.എച്ച് അഷ്റഫ്, ജില്ലാ പ്രസിഡന്‍റ് എ.സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.