ഭരണഘടനാ ബാധ്യതക്കനുസരിച്ച് ഗവർണ്ണർ പ്രവര്‍ത്തിക്കണം; പിണറായി വിജയന്‍ഭരണഘടനാ ബാധ്യതക്കനുസരിച്ച് ഗവർണ്ണർ പ്രവര്‍ത്തിക്കണം; പിണറായി വിജയന്‍


ഭരണഘടനാ ബാധ്യതക്കനുസരിച്ച് ഗവർണ്ണർ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്റെ നിലപാട് നിർഭാഗ്യകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി . ഭരണഘടനാ ബാധ്യതക്കനുസരിച്ച്
ഗവർണ്ണർ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്റെ നിലപാട് നിർഭാഗ്യകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഗവര്‍ണ്ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ട്. വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

പലസ്തീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പലസ്തീനെ എല്ലാവരും അനുകൂലിക്കണം. ഇന്ത്യ മുന്‍കാല നിലപാടില്‍നിന്ന് മാറി ഇസ്രയേലിനൊപ്പം നില്‍ക്കുകയാണ്. അമേരിക്കയെ പ്രീണിപ്പിക്കല്‍ വേണ്ടിയാണിത്. അമേരിക്കന്‍ താല്‍പര്യത്തിനനുസരിച്ചാണ് ഇന്ത്യാ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്‍റെ ഭാഗമായണ് ഇസ്രയേലിനൊപ്പം നിലകൊള്ളുന്നത്. ഈ നയത്തിന്‍റെ ഭാഗമായി പലസ്തീനെ തള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.