കുട്ടിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പോക്സോ കേസ്, ഒരാൾ അറസ്റ്റിൽ

കുട്ടിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പോക്സോ കേസ്, ഒരാൾ അറസ്റ്റിൽ

 കൊച്ചി: 9 വയസ്സുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി ആൽബിൻ തോമസ് ആണ് പിടിയിലായത്. കാറിൽ ഇരുന്നിരുന്ന കുട്ടിയെ ഇയാൾ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് പോക്സോ കേസെടുത്തു. അതേസമയം, പ്രതി മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.