പന്തളം/ചെങ്ങന്നൂര്‍: ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അച്ചന്‍കോവിലാറിനോട് ചേര്‍ന്ന പാലത്തിന് സമീപം കണ്ടെത്തി. െകെ ഞരമ്പ് മുറിച്ച് ആറ്റില്‍ച്ചാടിയെന്ന സംശയത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഉള്ളന്നൂര്‍ കാരയ്ക്കാട് വടക്കേക്കരപ്പടി മഹാദേവ ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തില്‍ പുത്തന്‍ വീട്ടില്‍ അരുണ്‍ ബാബുവിന്റെ ഭാര്യ ലിജി(25)യാണു ശനിയാഴ്ച െവെകിട്ട് ജീവനൊടുക്കിയത്. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍നിന്നു കാണാതായ അരുണ്‍ ബാബുവിന്റെ കാര്‍ ഇന്നലെ രാവിലെ ഏഴിന് വെട്ടിയാര്‍ പാലത്തിനു സമീപം കണ്ടെത്തി. കാറിനുള്ളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ െകെ ഞരമ്പ് മുറിച്ച് ആറ്റില്‍ച്ചാടിയെന്ന് സംശയിക്കുന്നു. ഇത്തരത്തിലുള്ള സൂചന ലഭിച്ചതിനാല്‍ വെണ്മണി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അച്ചന്‍ കോവിലാറ്റില്‍ തെരച്ചില്‍ നടത്തി. െവെകുന്നേരം വരെ കണ്ടെത്താനാകാത്തതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് അരുണ്‍ ബാബുവും ലിജിയും താമസിച്ചിരുന്ന വാടക വീട്. ഇരുവരും മാട്രിമോണിയല്‍ െസെറ്റിലൂടെ പരിചയപ്പെട്ട് പ്രണയിച്ച് വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. പിന്നീട് രണ്ടു പേരുടെയും വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തി. ഒരു വയസുള്ള കുട്ടിയുമുണ്ട്. ശനിയാഴ്ച െവെകിട്ട് ലിജിയെ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇലവുംതിട്ട എസ്.എച്ച്.ഓ ടി.കെ. വിനോദ്കൃഷ്ണന്‍ പറഞ്ഞു.
അരുണ്‍ബാബുവും അയല്‍വാസികളായ രണ്ടു പേരും ചേര്‍ന്ന് ഉടന്‍ തന്നെ ലിജിയെ പന്തളം സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് അരുണ്‍ ബാബു മൊെബെല്‍ഫോണ്‍ ഒപ്പം വന്നവരുടെ െകെയില്‍ കൊടുത്തതിനു ശേഷം കാര്‍ ഓടിച്ചു പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതിരുന്നപ്പോഴാണു തിരോധാനത്തിനു പരാതി നല്‍കിയത്.
അരുണ്‍ബാബുവിന് വേണ്ടി അന്വേഷണം നടന്നു വരുമ്പോഴാണ് കാര്‍ വെട്ടിയാര്‍ പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്നിലെ ഇടതു വശത്തെ സീറ്റില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നു. ചോരകൊണ്ട് ''ഐ ലൗ യു അമ്മു'' എന്നെഴുതിയിരുന്നു. ഭാര്യയുടെ ചെല്ലപ്പേരാണ് അമ്മു. പന്തളം പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. അരുണ്‍ ബാബുവിനെ ആറ്റില്‍ കാണാതായ ഭാഗം കുറത്തികാട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയാണ്.
ലിജിയുടെ മരണം സംബന്ധിച്ച് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. തൂങ്ങി മരണമെന്നാണു പ്രാഥമിക നിഗമനം. ലിജി പാലക്കാട് സ്വദേശിയാണ്.