പെൻഷൻ പരിഷ്കരണ കുടിശ്ശികയും മെഡിസെപ്പ് ആനുകൂല്യവും ഉടൻ ലഭ്യമാക്കണം - പെൻഷനേഴ്‌സ് സംഘ്
പേരാവൂർ : പെൻഷൻപരിഷ്കരണ കുടിശ്ശികയും, പതിനെട്ടു ശതമാനം ഡി എയും അടിയന്തിരമായി അനുവദിക്കണമെന്നും, മെഡിസപ്പ് ആനുകൂല്യം അപാകത പരിഹരിച്ചു ലഭ്യമാമാക്കണമെന്നും കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനവും കുടുംബയോഗവും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കൊട്ടിയൂരിൽ നടന്ന സമ്മേളനം കെ എസ് പി എസ് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് പേരാവൂർ ഖണ്ട് ബൗധിക്ക് ശിക്ഷൺ പ്രമുഖ് വരുൺ മാസ്റ്റർ മുഖ്യഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി. പത്മനാഭൻ, ടി. രാമചന്ദ്രൻ, കെ. മുകുന്ദൻ മാസ്റ്റർ, എൻ. ജനാർദ്ദനൻ മാസ്റ്റർ, വി.എൻ. രതികുമാർ, പി.പി. മാധവൻ, എം.എൻ. ഷൈലജ രാജു, കെ.സി. രാമകൃഷ്ണൻ, വിവിധ സംഘടന നേതാക്കളായ പി.കെ. ഷാബു, സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബാലൻ മുഖ്യ ഭാഷണം നടത്തി. കെ.കെ. ശൈലജ സ്വാഗതവും വി.സി. ശ്രീധരൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : വി. രാമചന്ദ്രൻ ( പ്രസി.), ടി. രാമചന്ദ്രൻ, സി. ഉണ്ണികൃഷ്ണൻ, സി. ചന്ദ്രമതി (വൈസ് പ്രസി.), ടി. ഹരീന്ദ്രൻ (സിക്ര.), ജോയിന്റ് സെക്രട്ടറി മാരായി വി.എൻ. രതികുമാർ, എൻ. ജനാർദ്ദനൻ മാസ്റ്റർ,കെ.ജെ. പ്രമീള (ജോ.സിക്ര.) കെ.സി. രാമകൃഷ്ണൻ (ട്രഷ.)