നടുവനാട്‌ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

നടുവനാട്‌ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു


ഇരിട്ടി:  സ്കൂൾ കലോത്സവത്തിൽ സബ്ജില്ലാതല എൽ പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനവും കലോത്സവത്തിൽ രണ്ടാം സ്ഥാനവും അറബി കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചതിന്റെ ഭാഗമായി നടുവനാട്‌ എൽ പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. 21ാം മൈലിൽ നിന്നും നടുവനാട് ടൗണിലേക്ക് നടത്തിയ
വിജയോത്സവ റാലി നഗരസഭ സ്ഥിരം സമിതി ചെയർമാൻഎ.കെ. രവീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബിജു വിജയൻ അധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക എം. ലത , നഗരസഭ കൗൺസിലർ പി. സീനത്ത്, പിടിഎ വൈസ് പ്രസിഡന്റ് പി.വി. സുനിൽകുമാർ , പി.വിമൽ രാജ് , പി.എം. അശ്റഫ് , പി.വി.സത്യൻ, പി.വി. ദീപ. കെ.പി. അശ്വനി, ലീന  എന്നിവർ സംസാരിച്ചു.