ലഹരിവേട്ട: യുവതി മെത്താംഫിറ്റമിനുമായി അറസ്റ്റിൽ

ലഹരിവേട്ട: യുവതി മെത്താംഫിറ്റമിനുമായി അറസ്റ്റിൽ


കാസർഗോഡ്: കാസർഗോഡ് ലഹരിവേട്ട. മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിലായി. 9.021 ഗ്രാം മെത്താംഫിറ്റമിനുമായാണ്  വനിതയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് എരിയാൽ വില്ലേജിൽ വാടക വീട്ടിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്നയാളുടെ ഭാര്യ റംസൂണ എസ് ആണ് പിടിയിലായത്.


കാസർഗോഡ് സൈബർ സെല്ലിന്റെ സഹായത്തോടെ കാസർഗോഡ് റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജോസഫ് ജെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ. വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീശൻ. കെ, ഷിജിത്ത്. വി വി., വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്‌സൈസ് ഡ്രൈവർ ക്രിസ്റ്റിൻ പി എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി പി എസ് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരത്ത് 1.37 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വാദേശിയായ ആഷിക് അമീറിനെയാണ് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാർട്ടിയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അൽത്താഫ്, മണികണ്ഠൻ, അനിൽ കുമാർ, ഗിരീഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ അഞ്ജന, എക്‌സൈസ് ഡ്രൈവർ ഷെറിൻ എന്നിവർ പങ്കെടുത്തു.