റാന്നിയില്‍ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറ്

റാന്നിയില്‍ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറ്



റാന്നി: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ ബസ്സിന്റെ മുൻപിലെ ചില്ല് പൂർണ്ണമായും തകർന്നു .എരുമേലിയിൽ നിന്നും ശബരിമലയിലേക്ക് പോകും വഴിയിൽ ഇടമുറി പൊന്നമ്പാറക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ അയ്യപ്പ ഭക്തരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കുകൾ ഇല്ല . ബസ്സിന്റെ എതിർ ദിശയിൽ നിന്ന് ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത് എന്നാണ് ബസ്സിന്റെ ഡ്രൈവർ പറയുന്നത്.

കയറ്റമായതിനാൽ ബസ്സ് വളരെ പതുക്കെയാണ് കയറ്റം കയറിയതെന്നും അതിനാൽ കുറച്ച് സമയം ഇരു വശങ്ങളിലുമുള്ള ഗതാഗതം അൽപ്പ സമയം തടസ്സപ്പെട്ടിരുന്നു ഇതിൽ പ്രകോപിതരായി കല്ലെറിഞ്ഞതാകാം എന്ന് നാട്ടുകാരും പറയുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും , മെമ്പർമാരും , പോലീസും സ്ഥലത്തെത്തി. പോലീസ് സി സി റ്റി വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മെമ്പർമ്മാരായ സാംജി ഇടമുറി , തോമസ്സ് ജോർജ്ജ്, റെനി വർഗ്ഗീന്ന് എന്നിവർ സ്ഥലത്തെത്തി തീർത്ഥാടക സംഘത്തിലെ അയ്യപ്പ ഭക്തർക്ക് വേണ്ട സഹായം നൽകുന്നതിന് നേതൃത്വം നൽകി.