ഇരിട്ടി മട്ടിണിയിൽ റബ്ബർ ടാപ്പിംഗിനിടെ ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു

ഇരിട്ടി മട്ടിണിയിൽ റബ്ബർ ടാപ്പിംഗിനിടെ  ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു
ഇരിട്ടി: റബർ ടാപ്പിങ്ങിനിടെ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു. മട്ടിണിയിലെ ചാഴിപ്പുറം അബ്രഹാം (58) ആണ്  മരിച്ചത്. ശനിയാഴ്ച  വൈകിട്ട് അഞ്ചോടെയാണ് സംഭവം. റബ്ബർ ടാപ്പിങ് നടത്തുന്നതിനിടയിൽ മഴയെത്തുടന്ഉണ്ടായ ഇടിമിന്നലിൽ അബ്രഹാം ബോധമറ്റ് റബർ തോട്ടത്തിൽ വീഴുകയായിരുന്നു. സമയം ഏറെകഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ്  പറമ്പിൽ വീണ് കിടക്കുന്ന നിലയിൽ  അബ്രഹാമിനെ കണ്ടെത്തുന്നത്. ഇദ്ദേഹത്തിന്റെ  വസ്ത്രം തീ പിടിച്ച് കത്തിയനിലയിലായിരുന്നു. സമീപത്ത് തന്നെ  ഇടിയേറ്റനിലയിൽ  കുഴിയും രൂപപ്പെട്ടിരുന്നു. ഉടൻ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.  മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: സീന. മക്കൾ: ലിബിൻ എബ്രഹാം , സൂസൻ എബ്രഹാം.