‘വോക്കൽ ഫോർ ലോക്കൽ’ മുന്നേറ്റം രാജ്യത്തുടനീളം ഏറെ കരുത്താർജിക്കുന്നു: പ്രധാനമന്ത്രി

പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചോദനാത്മകമായ വീഡിയോ പങ്കുവച്ച്, ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്ന മുന്നേറ്റം രാജ്യത്തുടനീളം കൂടുതൽ കരുത്താർജിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നമോ ആപ്പിൽ തദ്ദേശീയ ഉൽപ്പന്നങ്ങൾക്കൊപ്പം സെൽഫികൾ പങ്കിടാനും യുപിഐ വഴി പണമടയ്ക്കാനും ശ്രീ മോദി ജനങ്ങളോട് അഭ്യർഥിച്ചു.
സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“വോക്കൽ ഫോർ ലോക്കൽ മുന്നേറ്റം രാജ്യത്തുടനീളം വലിയ ശക്തി പ്രാപിക്കുന്നു.”