കണ്ണൂർ വിമാനത്താവളത്തില്‍ അരക്കോടി രൂപയുടെ സ്വർണം പിടികൂടി

.
കണ്ണൂർ വിമാനത്താവളത്തില്‍ അരക്കോടി രൂപയുടെ സ്വർണം പിടികൂടി



മട്ടന്നൂർ :കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ആശിഫ് മുണ്ടക്കൂലില്‍ നിന്നാണ് 49,46,196 രൂപ വിലവരുന്ന 818-ഗ്രാം സ്വര്‍ണം പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ആശിഫ്. ചെകിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റംസ് 
കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു. 

ഇയാളെ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിലൊളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റുരൂപത്തില്‍ മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി സൂക്ഷിച്ച സ്വര്‍ണമാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പിടി കൂടുമ്പോള്‍ ഇതു 876-ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തശേഷം 818-ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇതിന് 49,46,196-രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.