‘ഗാസ കത്തുന്നു…’; ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍
മനാമ: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈന്‍ വിച്ഛേദിച്ചു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് വ്യാഴാഴ്ച വ്യക്തമാക്കി.
ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ തുടരുന്ന സൈനിക നടപടികള്‍ പ്രതിഷേധിച്ചാണ് ബഹ്റൈന്‍റെ തീരുമാനം. പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ബഹ്റൈന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി. എബ്രഹാം കരാറിന്‍റെ ഭാഗമായി 2020ലാണ് ബഹ്റൈന്‍ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.