കോഴിക്കോട്: ലോഡ്ജില്‍ സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീന്‍ ആണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ഒരാഴ്ചയിലേറെയായി ഇയാള്‍ കോഴിക്കോട് മെഡി.കോളജില്‍ ചികിത്സയിലായിരുന്നു.

ഒക്ടോബർ 31 പുലർച്ചെയാണ് ഷംസുദ്ദീനെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ വെടിയോറ്റ നിലയിൽ കണ്ടെത്തിയത്. നെറ്റിക്കായിരുന്നു വെടിയുതിർത്തത്. കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.