കാവുംപടി സിഎച്ച്എം എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീ അന്ന പോഷണ്‍ മാഹ് പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയമുത്താറിയുടെ വിളവെടുപ്പ്

കാവുംപടി സിഎച്ച്എം എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീ അന്ന പോഷണ്‍ മാഹ് പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയ
മുത്താറിയുടെ വിളവെടുപ്പ് 


ഇരിട്ടി: തില്ലങ്കേരി കാവുംപടി സിഎച്ച്എം എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീ അന്ന പോഷണ്‍ മാഹ് പദ്ധതിയുടെ ഭാഗമായി  നട്ടുവളര്‍ത്തിയ മുത്താറി ചെടിയുടെ വിളവെടുപ്പ് തില്ലങ്കേരി കൃഷി ഓഫീസര്‍ കെ.ജെ. രേഖ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ് പി. ബിജു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ പി.കെ. കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സന്തോഷ്, അഷ്റഫ്, ശശികുമാര്‍, ഹൈസ്‌കൂള്‍  പ്രധാനാധ്യാപിക മിനി, വി.വി. രതീഷ്, കെ.കെ. വേണുഗോപാല്‍, കര്‍ഷകന്‍ മോഹനന്‍, പിടിഎ വൈസ് പ്രസിഡന്റ് നാരായണന്‍, അസിസ്റ്റന്റ്  കൃഷി  ഓഫീസര്‍  ധന്യ എന്നിവര്‍ പ്രസംഗിച്ചു.