ആധാരം എഴുത്ത് അസോ.ഇരിട്ടി യൂണിറ്റ് സമ്മേളനം

ആധാരം എഴുത്ത് അസോ.ഇരിട്ടി യൂണിറ്റ്  സമ്മേളനം

 ഇരിട്ടി : ആധാരം എഴുത്ത് അസോ. ഇരിട്ടി യൂണിറ്റ് സമ്മേളനം ഇരിട്ടി നഗരസഭാ കൗൺസിലർ വി.പി.അബ്ദുൾറഷീദ് ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡണ്ട് എം.പി മനോഹരൻ അധ്യക്ഷനായി.

ക്ഷേമനിധി ബോർഡ് അംഗം രമേശൻ കോയിലോടൻ, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് ടി സുമേശന്‍, കല്യാടൻ സുരേഷ് ബാബു, എൻ.അനൂപ്, വി.ദാമോദരൻ, പി.എസ്.അനിൽകുമാർ,എൻ.വി.മുകുന്ദൻ എന്നിവർ സംസാരിച്ചു. 

സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥ മാക്കിയവരെ ചടങ്ങിൽ അനുമോദിച്ചു.

പുതിയഭാരവാഹികളായിഎം.പി.മനോഹരൻ (പ്രസിഡണ്ട്),എൻ.പി.കെ. എറമുളളാൻകുട്ടി (വൈസ് പ്രസിഡണ്ട്), എൻ.അനൂപ് (സെക്രട്ടറി), പി.പി.കേരള (ജോ. സെക്രട്ടറി), വി. കെ ഉഷ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.