ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിനിടെ ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച് യുവാവ് ഗ്രൗണ്ടിലിറങ്ങി

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിനിടെ ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ച് യുവാവ് ഗ്രൗണ്ടിലിറങ്ങി.
14-ാം ഓവറിലായിരുന്നു യുവാവിന്റെ പ്രതിഷേധം. വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നതിനിടെ ഫ്രീ ഫലസ്തീൻ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഫലസ്തീൻ പതാകയുമായാണ് യുവാവ് ഗ്രൗണ്ടിലിറങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തു നീക്കി.
യുവാവ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്ന് കളി അല്‍പസമയം തടസ്സപ്പെട്ടു.