പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ: അയൽവാസി ഒളിവിൽ

പത്തനംതിട്ട: അത്തിക്കയം പൊന്നംപാറയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അയൽവാസിയാണ് ആക്രമിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. നേരത്തെ മുതൽ ഇവർ തമ്മിൽ തർക്കം ഉള്ളതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പെരുനാട് പൊലീസ് അന്വേഷണം തുടങ്ങി.