ആ​ത്മ​ഹ​ത്യ​യോ, കൊ​ല​പാ​ത​ക​മോ? ക​ണ്ണ​വം വ​ന​ത്തി​ൽ മ​രി​ച്ച​യാ​ളെ അ​ഞ്ച് വ​ർ​ഷ​ത്തി​നുശേ​ഷം തി​രി​ച്ച​റി​ഞ്ഞു

ആ​ത്മ​ഹ​ത്യ​യോ, കൊ​ല​പാ​ത​ക​മോ? ക​ണ്ണ​വം വ​ന​ത്തി​ൽ മ​രി​ച്ച​യാ​ളെ അ​ഞ്ച് വ​ർ​ഷ​ത്തി​നുശേ​ഷം തി​രി​ച്ച​റി​ഞ്ഞുകൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം വ​ന​ത്തി​ൽ മ​രി​ച്ച​യാ​ളെ ഡി​എ​ൻ​എ പ​രി​ശോ​ന​യി​ലൂ​ടെ അ​ഞ്ച് വ​ർ​ഷ​ത്തി​നു ശേ​ഷം തി​രി​ച്ച​റി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. വ​ന​ത്തി​നു​ള്ളി​ൽ 2021 ൽ ​മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം എ​ട​യാ​ർ കോ​ള​നി​യി​ലെ മ​നോ​ജി​ന്‍റേ​താ​ണെ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത്.
2018ൽ ​കാ​ണാ​താ​യ മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹം അ​സ്ഥി​കൂ​ടം മാ​ത്ര​മാ​യി​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​രും ക​ട​ന്നു ചെ​ല്ലാ​ത്ത വ​ന​ത്തി​നു​ള്ളി​ലാ​യി​രു​ന്നു ഇ​യാ​ളെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ഇ​പ്പോ​ൾ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്.