പോലീസ് പുറത്ത് വിട്ട സംശയാസ്പദമായ ധനകാര്യ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾ ;ഭൂരിഭാഗവും ഇരിട്ടി മേഖലയിൽ ഉള്ളവ

പോലീസ് പുറത്ത് വിട്ട സംശയാസ്പദമായ ധനകാര്യ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ  ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾ ;ഭൂരിഭാഗവും ഇരിട്ടി മേഖലയിൽ ഉള്ളവ കണ്ണൂർ :പോലീസ് പുറത്ത് വിട്ട സംശയാസ്പദമായ ധനകാര്യ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ  ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾ. കിളിയന്തറയിലെ റിച്ച് പ്ലസ് നിധി ലിമിറ്റഡ് , എടുർ പായം കരുതൽ നിധി ലിമിറ്റഡ്, പയ്യാവൂർ മഴുപ്പേൽ നിധി ലിമിറ്റഡ്, ഇരിട്ടി കല്ലുമുട്ടിയിലെ നിരവത്ത് ജൂബിലി നിധി ലിമിറ്റഡ് . ഇരിട്ടി ആസ്ഥാനമായുള്ള കൂർഗ് വാലി ലിമിറ്റഡ്, ലോയൽ അബാന നിധി ലിമിറ്റഡ്, ഉളിക്കലിലെ ഉളിക്കൽ ഗോൾഡൻ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പട്ടികയിൽ ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് കബളിപ്പിക്കപ്പെടാൻ ഇടയാകുമെന്ന് പോലീസ് അറിയിച്ചു.