കേ​ന്ദ്രമ​ന്ത്രി അ​മി​ത് ഷാ ​സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​തി ലൈ​നി​ൽ തട്ടി

കേ​ന്ദ്രമ​ന്ത്രി അ​മി​ത് ഷാ ​സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​തി ലൈ​നി​ൽ തട്ടി



ജ‌​യ്പൂ​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​തി ലൈ​നി​ൽ മു​ട്ടി​യ‌​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെയാണ് അപകടം.

രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​റി​ലെ ബി​ദ്യു​ദ് ഗ്രാ​മ​ത്തി​ൽ നി​ന്ന് പ​ർ​ബ​ത്സാ​റി​ലേ​ക്ക് റാ​ലി പോ​കു​ന്പോ​ഴാ‌​യി​രു​ന്നു സംഭവം.

ഇ​രു​വ​ശ​ത്തും വീ​ടു​ക​ളും ക​ട​ക​ളും നി​റ​ഞ്ഞ തെ​രു​വി​ലൂ​ടെ പോ​കു​മ്പോ​ഴാ​ണ് പ്ര​ത്യേ​കം ത‌​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ന്‍റെ മു​ക​ൾ​വ​ശം വൈ​ദ്യു​തി​ലൈ​നി​ൽ മു​ട്ടി​യ‌​തും ക​ന്പി പൊ​ട്ടി​വീ​ണ​തും.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് ഉ​ത്ത​ര​വി​ട്ടു.