ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബ് - മൈലാബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് നടത്തി
ഇരിട്ടി: അന്താരാഷ്ട്ര പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൈലാബുമായി സഹകരിച്ച് സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് നടത്തി. പ്രസിഡന്റ് ആന്റണി പുളിയംമാക്കല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.കെ. ബിജുമോന്‍, ടി.എസ്. സജുനന്‍, പി. മനോജ്കുമാര്‍, ഒ. അശോകന്‍, നിതീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നൂറോളം ആളുകള്‍ ക്യാംപില്‍ പങ്കെടുത്തു.
കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂളില്‍ 'ജീവം'2023 പ്രോഗ്രാമിന്റെ ഭാഗമായി യോഗ പരിശീലനം നല്‍കി. പ്രസിഡന്റ് ആന്റണി പുളിയംമാക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.രഘു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ശ്രീനിവാസന്‍, എന്‍.കെ. ബിജുമോന്‍, ടി.എസ്. സജുനന്‍, പ്രേമാനന്ദന്‍, പി. മനോജ്കുമാര്‍, എ. പ്രശാന്ത്കുമാര്‍, സി.കെ. ലളിത എന്നിവര്‍ പ്രസംഗിച്ചു.
മണിക്കടവ് സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടത്തിയ ജീവം പരിപാടി ലയണ്‍സ് ക്ലബ്ബ് ഡയറക്ടര്‍ ജെയിംസ് കുര്യന്‍ പ്ലാക്കീല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷാജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. റിജോ ചാക്കോ, ജോര്‍ജ് തോലാനി എന്നിവര്‍ പ്രസംഗിച്ചു.