കരാത്തെ സെമിനാർ സംഘടിപ്പിച്ചു

കരാത്തെ സെമിനാർ സംഘടിപ്പിച്ചു
ഇരിട്ടി: കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻഡോ വഡോറിയു കരാത്തെ ഫെഡറേഷന്റെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കരാത്തെ സെമിനാർ സംഘടിപ്പിച്ചു.  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ.  വേലായുധൻ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ അഡ്വ: വിനോദ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. വഡോറിയു കരാത്തെ ഗ്രാന്റ്മാസ്റ്റർ  ഡോ: അലക് ജാൻ റിയോ എൻറിക്കോ വാസ്ക്വസ് മുഖ്യ ഭാഷണം നടത്തി. ബെൻ ഹിൽ സ്കൂൾ മാനേജർ ഫാ: ജെയ്സൻ കുറ്റിക്കാടൻ, സെന്റ് തോമസ് ഇoഗ്ലിഷ് സ്കൂൾ പ്രിൻസിപ്പാൾ ലൂസിയാമ്മ പ്ലാക്കിൽ, റെൻഷി എം എ ജോഷി, സെൻസെയ്  ജോസ് തോമസ് എന്നിവർ സംസാരിച്ചു.  ജീല്ലയിലെ പത്ത്  സ്ക്കൂളിൽ നിന്നായി 350 കുട്ടികളും 20 തോളം ഇൻട്രക്ടേഴ്‌സും സെമിനാറിൽ പങ്കെടുത്തു.