സഹകരണ വാരാഘോഷം ഇരിട്ടിയിൽ വിളംമ്പര റാലി നടത്തി

സഹകരണ വാരാഘോഷം   ഇരിട്ടിയിൽ  വിളംമ്പര റാലി നടത്തി 
      ഇരിട്ടി: എഴുപതാമത്‌ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടിയിൽ വിളംബര റാലി നടന്നു.  സഹകരണ പതാകയേന്തിയ നൂറുകണക്കിന് സഹകാരികളും  ജീവനക്കാരും അണിനിരന്ന   റാലി   താള  മേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടുകൂടി  പയഞ്ചേരി മുക്കിൽ നിന്നും ആരംഭിച്ച് ഇരട്ടി നഗരം ചുറ്റി പഴയ ബസ്റ്റാൻഡിൽ സമാപിച്ചു. സമാപന പൊതുസമ്മേളനം കേരഫെഡ് വൈസ് ചെയർമാൻ  കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വി. ടി.തോമസ് അധ്യക്ഷത വഹിച്ചു.  ബേബി തോലാനി, എൻ. അശോകൻ, യൂണിറ്റ് ഇൻസ്പെക്ടർ ജയശ്രീ, അനൂപ് ചന്ദ്രൻ   തുടങ്ങിയവർ സംസാരിച്ചു..