കച്ചേരികടവിൽ കാട്ടാന ഇറങ്ങി വാഴത്തോട്ടം നശിപ്പിച്ചു
ഇരിട്ടി: കച്ചേരികടവിൽ കാട്ടാന ഇറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. കർണ്ണാടക ബ്രമ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ബാരാപ്പോൾ പുഴ കടന്നെത്തിയ ആനകൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. കണ്ടത്തിൻകുടിയിൽ ചിന്നമ്മയുടെ പുരയിടത്തിലെ 50 ഓളം നേന്ത്ര വാഴകൾ ആനകൂട്ടം പാടേ നശിപ്പിച്ചു. വാർഡ് മെമ്പർ ഐസക് ജോസഫ്, ഫോറസ്റ്റ് ഓഫീസർ ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.യു. കൃഷ്ണശ്രീ, ബിജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.