പിഴ അടച്ചു; റോബിൻ ബസ് തമിഴ്നാട് വിട്ടയച്ചു
പെർമിറ്റ് ലംഘിച്ചതിന് തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങി. പെർമിറ്റ് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്. കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തിരുന്നത്. കേരളവും പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിന് പിഴ ഈടാക്കിയിരുന്നു. അതേസമയം, ഇന്ന് വൈകീട്ട് മുതൽ വീണ്ടും സർവീസ് പുനഃരാരഭിക്കുമെന്നാണ് ബസ് ഉടമ അറിയിക്കുന്നത്