ഉരുപ്പുംകുറ്റിയിലെ മാവോയിസ്റ്റ് അക്രമം; സംഘത്തിലുണ്ടായിരുന്നത് എട്ടുപേര്‍, തമ്പടിച്ചിരുന്ന ടെന്റുകള്‍ കണ്ടെത്തി

ഉരുപ്പുംകുറ്റിയിലെ മാവോയിസ്റ്റ് അക്രമം; സംഘത്തിലുണ്ടായിരുന്നത് എട്ടുപേര്‍, തമ്പടിച്ചിരുന്ന ടെന്റുകള്‍ കണ്ടെത്തി

ഇരിട്ടി : കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ തണ്ടര്‍ ബോള്‍ട്ട് സേനക്കു നേരെ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് എട്ടുപേര്‍. എ ടി എസ് ഡി ഐ ജി. പുട്ട വിമലാദിത്യയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

സംഘം തമ്പടിച്ചിരുന്ന ടെന്റുകള്‍ കണ്ടെത്തി. ആര്‍ക്കെങ്കിലും പരുക്കേറ്റതായി സ്ഥിരീകരണമില്ല. തിരച്ചില്‍ നടന്നുവരികയാണ്. യു എ പി എ, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു.

രാവിലെ 10ഓടെയാണ് സംഘം വനപ്രദേശത്ത് തണ്ടര്‍ ബോള്‍ട്ടിനു നേരെ വെടിവെപ്പ് ആരംഭിച്ചത്. പല തവണ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഉരുപ്പംകുറ്റി മേഖലയിലേക്കുള്ള റോഡുകള്‍ അടച്ചിട്ടുണ്ട്. വലിയ പോലീസ് സാന്നിധ്യവും സ്ഥലത്തുണ്ട്. സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയാണ് ഉരുപ്പംകുറ്റി. കര്‍ണാടക, വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശം കൂടിയാണിത്.