കളമശ്ശേരി സ്ഫോടനം: അമ്മയും സഹോദരിയും മരിച്ചതറിയാതെ പ്രവീൺ ഗുരുതരാവസ്ഥയിൽ

കളമശ്ശേരി സ്ഫോടനം: അമ്മയും സഹോദരിയും മരിച്ചതറിയാതെ പ്രവീൺ ഗുരുതരാവസ്ഥയിൽകൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ മരണ സംഖ്യ ഉയരുകയാണ്. മകൾ ലിബ്നയ്ക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന്‍ (45) മരണത്തിന് കീഴടങ്ങിയതോടെ മരണം അഞ്ചായി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തെ സ്ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്നയുടെ അമ്മയാണ് ഇന്ന് രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.