മെ​ഡി​റ്റ​റേ​നി​യ​നി​ല്‍ ഹെ​ലി​കോ​പ്ട​ര്‍ ത​ക​ര്‍​ന്ന് അപകടം; അ​ഞ്ച് യു​എ​സ് സൈ​നി​ക​ര്‍ മ​രി​ച്ചു

മെ​ഡി​റ്റ​റേ​നി​യ​നി​ല്‍ ഹെ​ലി​കോ​പ്ട​ര്‍ ത​ക​ര്‍​ന്ന് അപകടം; അ​ഞ്ച് യു​എ​സ് സൈ​നി​ക​ര്‍ മ​രി​ച്ചു



വാ​ഷിം​ഗ്ട​ണ്‍: കിഴ​ക്ക​ന്‍ മെ​ഡി​റ്റ​റേ​നി​യ​നി​ല്‍ ഹെ​ലി​കോ​പ്ട​ര്‍ ത​ക​ര്‍​ന്ന് അ​ഞ്ച് യു​എ​സ് സൈ​നി​ക​ര്‍ മ​രി​ച്ചു.

പ​തി​വ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് എ​ന്നാ​ണ് വി​വ​രം.

ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​തി​നു ശേ​ഷം ഈ ​മേ​ഖ​ല​യി​ല്‍ അ​മേ​രി​ക്ക സൈ​നി​ക ഇ​ട​പെ​ട​ലു​ക​ള്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ അ​ന്ത​രി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. “”അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ ദി​വ​സ​വും സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത് രാ​ജ്യ​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു. ആ ​പോ​രാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ന​മു​ക്ക് ഇ​ന്നും എ​ന്നും പ്രാ​ര്‍​ഥി​ക്കാം” ബൈ​ഡ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ന്നാ​ല്‍ എ​വി​ടേ​ക്ക് പ​റ​ക്കു​മ്പോ​ഴാ​ണ്,എ​വി​ടെ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും സൈ​ന്യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മ​ല്ല.