ഇരിട്ടിയിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു

ഇരിട്ടിയിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര  ഭാഗികമായി തകർന്നു


ഇരിട്ടി: കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീടിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു. വള്ള്യാട് വായനശാലയ്ക്കു സമീപം  വ്യാപാരി പെരൂടി ഹൗസിൽ പി.പി. രമേശൻ്റെ ഇരുനില വീടിൻ്റെ മേൽക്കൂരയാണ് തെങ്ങ് കടപുഴകി വീണ് തകർന്നത്. വെള്ളിയാഴ്ച  രാത്രിയോടെ കനത്ത മഴയിൽ വീടിനോടു ചേർന്ന തെങ്ങ് കടപുഴകി രണ്ടാം നിലയിലെ  ഓടുമേഞ്ഞ  മേൽക്കൂരയിലേക്ക്  വീഴുകയായിരുന്നു.