പോലീസ് സേനയില്‍ അഴിച്ചുപണി; കൊച്ചി ഡിസിപി ശശിധരൻ എസ് ഇനി മലപ്പുറം ജില്ലാ പോലീസ് മേധാവി

പോലീസ് സേനയില്‍ അഴിച്ചുപണി; കൊച്ചി ഡിസിപി ശശിധരൻ എസ് ഇനി മലപ്പുറം ജില്ലാ പോലീസ് മേധാവി


കൊച്ചി ഡിസിപി ശശിധരൻ എസ് ഇനി മലപ്പുറം ജില്ലാ പോലീസ് മേധാവി


തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് മേധാവിമാരിൽവൻ അഴിച്ചുപണി. കൊച്ചി ഡിസിപി ശശിധരൻ എസിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയായി കിരൺ നാരായണ്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി മെറിൻ ജോസഫ് ഐപിഎസ്,

തൃശ്ശൂർ റൂറൽ പൊലീസ് മേധാവിയായി നവനീത് ശർമ, എറണാകുളം റൂറൽ പോലീസ് മേധാവിയായി വൈഭവ് സക്സേന, കോഴിക്കോട് റൂറൽ പോലീസ്മേ ധാവിയായി ശിൽപ്പ ഡി, കാസർഗോഡ് ജില്ലാ പോലീസ് മേധായായി ബിജോയ്‌ പി, ഇടുക്കി ജില്ലാ പോലീസ് മേധാവിയായി വിഷ്ണു പ്രദീപ് ടി കെ എന്നിവരെ നിയമിച്ചു.

ഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായ ജയദേവ് ജി ഐപിഎസിന്, സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ കൂടി അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു.