കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പരിഗണനയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പരിഗണനയിൽ


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്‌ കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തും. ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് കണ്ണൂരിൽ നിന്ന് ആഭ്യന്തര സർവീസ് വിപുലപ്പെടുത്താനും തീരുമാനിച്ചു.

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നവംബർ 15 മുതൽ ദിവസവും ബെംഗളൂരുവിലേക്ക് സർവീസ് നടത്തും.

അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കൊത്ത സർവീസുകളും. മാലിദ്വീപ്, സിംഗപ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ഉള്ള സർവീസുകൾ പരിഗണിക്കും. വടക്കേ മലബാറിന്റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കുന്നതിന് പാൻ ഇന്ത്യ ശ്രംഖലയിൽ ആവശ്യമായ സഹായം നൽകുമെന്നും എയർ ഇന്ത്യ എക്സ്‌പ്രസ്‌.