വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി 

കാക്കയങ്ങാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.വി.സി ഷൈനി അധ്യക്ഷയായി.ജില്ലാ കമ്മിറ്റി അംഗം ജഗതി ബിജു, എ ഷിബു, അഡ്വ.ജാഫര്‍നല്ലൂര്‍, ഇ. രതി തുടങ്ങിയവര്‍ സംബന്ധിച്ചു.