പേരാവൂരിൽ വൻ വ്യാജ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

പേരാവൂരിൽ വൻ വ്യാജ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു 
പേരാവൂർ : പേരാവൂർ എക്സൈസ് സംഘം  വെളളർവള്ളി തുള്ളാംപൊയിൽ ഭാഗത്ത് നടത്തിയ റെയിഡിൽ കണ്ടെത്തിയ വൻ വാറ്റു കേന്ദ്രം കണ്ടെത്തി.  ഇവിടെനിന്നും  200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.
 എക്സൈസിന്   ലഭിച്ച  രഹസ്യ വിവരത്തെ തുടർനന്നായിരുന്നു പരിശോധന.  ആൾ താമസമില്ലാത്ത വിജനമായ പ്രദേശത്ത്   മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. ഇവ എക്സൈസ് സംഘം നശിപ്പിച്ചു. മേഖലയിൽ ചാരായമൊഴുക്കാനുള്ള വൻ പദ്ധതിയാണ് റെയിഡിൽ തകർത്തത്. ചാരായ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പറ്റി അന്വേഷണമാരംഭിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ എം. പി. സജീവൻ, സജീവൻ തരിപ്പ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ വി. സിനോജ് എന്നിവർ റെയിഡിൽ പങ്കെടുത്തു.