ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സജ്ജം: മന്ത്രി വി അബ്ദുറഹിമാന്‍

ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സജ്ജമാണെന്ന് കായിക, വഖ്ഫ്, റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍. പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സ് വേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അദ്ദേഹം സംസാരിച്ചു. 2024 ഓടെ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കും. ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അസമത്വം തുടച്ചുനീക്കാനും നിരന്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ തന്നെ കേരളത്തിലെ വിദ്യാഭ്യാസ വികസന പദ്ധതികളുടെ ഫലമായിട്ടാണ് വിദ്യാഭ്യാസം ഒരു സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിയത്. വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വ്യവസായ സഹൃദ സംസ്ഥാനമെന്ന തലത്തിലേക്ക് കേരളത്തെ എത്തിച്ചതും ഈ മാറ്റങ്ങളാണ്. ഉപഭോഗ വസ്തുക്കളുടെ വിലനിയന്ത്രണത്തിനായി ഇടപെടലുകള്‍ നടത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.