ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കിഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കി


ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് പറയുന്നതാണ് സര്‍ക്കുലര്‍

തിരുവനന്തപുരം; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി സമിതി രൂപികരിക്കന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പ്രധാന അധ്യാപകന്‍ കണ്‍വീനറും വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയുമായി നവംബര്‍ 30 നകം ഉച്ചഭക്ഷമ സമിതി രൂപികരിക്കുന്നതിനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഉത്തരവ് റദ്ദാക്കിയത് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ്.

ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് പറയുന്നതാണ് സര്‍ക്കുലര്‍. പലയിടത്തും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പിന്മാറ്റം.പലിശ രഹിത സാമ്പത്തിക സഹായം രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൗര പ്രമുഖര്‍ എന്നിവരില്‍ നിന്നും ലഭ്യമാക്കണമെന്നും സിഎസ്എ ഫണ്ടുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് സമിതിക്ക് പ്രധാന അധ്യാപകന്‍ പണം തിരിച്ചു നല്‍കുന്ന തരത്തില്‍ ക്രമീകരിക്കാനായിരുന്നു തീരുമാനം.