ഫലസ്തീന്‍ വംശഹത്യ: ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ SDPI പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടി ടൗണില്‍ ബഹുജന പ്രതിഷേധം നടത്തി

ഫലസ്തീന്‍ വംശഹത്യ: ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ SDPI പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടി ടൗണില്‍ ബഹുജന പ്രതിഷേധം നടത്തി
ഇരിട്ടി: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യയ്ക്കിടെ അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ SDPI പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടി ടൗണില്‍ ബഹുജന പ്രതിഷേധം നടത്തി. ആന്‍റണി ബ്ലിങ്കന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി സാമ്രാജ്യത്വ-സയണിസ്റ്റ്-ഫാഷിസ്റ്റ് കൂട്ടുകെട്ടിനെതിരെ പാര്‍ട്ടി സംസ്ഥാന വ്യാപകമായി 200 കേന്ദ്രങ്ങളില്‍ നടത്തുന്ന ബഹുജന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്. പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച പ്രകടനം ഇരിട്ടി പഴയബസ്റ്റാന്‍റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പരിപാടി  മണ്ഡലം പ്രസിഡന്‍റ് യൂനുസ് ഉളിയില്‍ അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത് സ്വാഗതം പറഞ്ഞു, മണ്ഡലം വൈസ് പ്രസിഡന്‍റ് അഷ്റഫ് നടുവനാട് സംസാരിച്ചു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷമീര്‍ മുരിങ്ങോടി, ഇബ്രാഹീം പുന്നാട്, എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി കെ. മുഹമ്മദലി, സി.എം നസീര്‍, എം. അബ്ദുല്‍ സത്താര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.