ഗ്യാൻവാപി; വിധി പറയുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി

ഗ്യാൻവാപി; വിധി പറയുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റിവാരാണസി: ഗ്യാൻവാപി മസ്ജിദിന്റെ നിലവറയുടെ താക്കോല്‍ ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്ന ഹരജിയില്‍ വിധി പറയുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി.

കേസില്‍ കക്ഷി ചേരാനുള്ള അഭിഭാഷകനായ വിജയ് ശങ്കര്‍ രസ്തോഗിയുടെ അപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിധി പറയാൻ മാറ്റിയതായിരുന്നു. എന്നാൽ ഒരു അഭിഭാഷകന്റെ മരണത്തെത്തുടര്‍ന്നാണ് വാരാണസി ജില്ല കോടതി കേസ് നീട്ടിയത്.

1993ലാണ് മസ്ജിദിന്റെ നിലവറ പൂട്ടിയത്. അതുവരെ അവിടെ പൂജ നടത്തിയിരുന്ന സോമനാഥ് വ്യാസിന്റെ ചെറുമകൻ ശൈലേന്ദ്ര കുമാര്‍ പഥക്കാണ് സെപ്റ്റംബറില്‍ കോടതിയെ സമീപിച്ചത്.