പത്തനംതിട്ട: പമ്പ ചാലക്കയത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ആറ് പേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകൾ നിസാരമയതിനാൽ പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികള‌ടക്കമുള്ളവർക്ക് പരിക്കേറ്റിട്ടിട്ടുണ്ട്.

ഇന്ന് പുലർച്ചെ 1.40-നായിരുന്നു അപകടം. നിലയ്‌ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ബസും പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് തിരിച്ചുവന്ന ബസുമാണ് തമ്മിലിടിച്ചത്. പിന്നീട് ഇതിലൊരു ബസ് മറ്റൊരു ബസിനെയും ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് സൂചന.