വീണ്ടുമൊരു ഡിസംബർ 4....പെരുമണ്ണിൻ്റെകണ്ണീരോർമ്മകൾക്ക് ഇന്ന് 15 വയസ്സ്.....

വീണ്ടുമൊരു ഡിസംബർ 4....
പെരുമണ്ണിൻ്റെകണ്ണീരോർമ്മകൾക്ക് ഇന്ന് 15 വയസ്സ്.....
ഇരിക്കൂർ: നടുക്കുന്ന ഓർമ്മകളും ഇടനെഞ്ചുരുകുന്ന തീരാദു:ഖവും പേറി കണ്ണീർ നനവിന്റെ ഓർമ്മയിൽ വീണ്ടും ഒരു ഡിസംബർ 4 കൂടി പിറക്കുകയായി.....

എത്രയുഗങ്ങൾ കൊഴിഞ്ഞു വീണാലും മറക്കാനും പൊറുക്കാനും കഴിയാത്ത സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ കറുത്ത ദിനത്തിലെ സായാഹ്നം
ഇരിക്കൂർ പെരുമണ്ണ് റോഡപകടത്തിൽ വിടരും മുമ്പേ പൊലിഞ്ഞു പോയ വാടാമലരുകൾ
അവർ പത്ത് പേർ ഇന്നും ജീവിക്കുന്നു വിങ്ങുന്ന ഓർമ്മയായി കരൾ നുറുങ്ങുന്ന നൊമ്പരമായി

മിഥുന ,അഖിന, അനുശ്രീ, നന്ദന, റിംഷാ ന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര ഇവർ പത്ത് പേർ പത്ത് സഹയാത്രികർ സഹപാഠികൾ കൂട്ടം തെറ്റാതെ കൂട്ടി നൊപ്പം നടന്നവർ പെരുമണ്ണ് നാരായണവിലാസം എൽ .പി സ്കൂളിലെ അക്ഷര കുരുന്നുകൾ...

 ഒരു നാടിൻ്റെ  സ്വപ്നങ്ങളും പ്രതീക്ഷകളുമായി വളരേണ്ട ഈ കുരുന്നുകളുടെ നിറമുള്ള സ്വപ്നങ്ങളെ 
2008 ഡിസoബർ 4ന് വൈകീട്ടാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി നിഷ്ക്കരുണം
കശക്കിയെറിഞ്ഞത്..

നാളത്തെനാടിന്റെ നൻമയുടെ പ്രകാശം പരത്തേണ്ട പ്രതീക്ഷയുടെ പ്രതീകങ്ങളായ ഈ കുരുന്നു പിഞ്ചോമനകൾ വിടരും മുമ്പേ കൊഴിഞ്ഞു വീണ പത്ത് റോസാദളങ്ങൾ ഇന്നും ജീവിക്കുന്നു കണ്ണീർ നനവിന്റെ ഓർമ്മയായി....

പെരുമണ്ണ് കുരുന്നുകളുടെ കരളുരുകുന്ന ഓർമ്മകൾക്കു മുന്നിൽ കണ്ണീരോടെ ശത കോടി പ്രണാമങ്ങൾഅർപ്പിക്കുന്നു ........