കശ്മീര്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി

കശ്മീര്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി

ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്.ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. മനോജിന്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. ഇന്നലെയാണ് അപകടത്തില്‍ മരിച്ച നാല് യുവാക്കളുടെ മൃതദേഹം സംസ്‌കരിച്ചത്.

ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലു പേരാണ് ആദ്യം മരിച്ചത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിരുന്നു അപകടം